---
title: "നീഹാരമണിയുന്ന എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു "
english_title: "The song in the movie My Flour and Flowers is getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/2839/The song "Neeharamaniyunna" is notable on social media"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60eff41f03724_film copy.jpg"
keywords: []
---

# നീഹാരമണിയുന്ന എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു 

> **Lead Summary:** > ഇന്ത്യൻ പനോരമയിലും ഗോവ ചലച്ചിത്ര മേളയിലും പ്രദർശിപ്പിക്കപ്പെട്ട " മക്കന" യ്ക്കു ശേഷം റഹീം ഖാദർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'എന്റെ മാവും പൂക്കും' എന്ന സിനിമയിലെ ' നീഹാരമണിയുന്ന .....' എന്ന ഗാനം സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടുന്നു.

## Article Content

> ഇന്ത്യൻ പനോരമയിലും ഗോവ ചലച്ചിത്ര മേളയിലും പ്രദർശിപ്പിക്കപ്പെട്ട " മക്കന" യ്ക്കു ശേഷം റഹീം ഖാദർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'എന്റെ മാവും പൂക്കും' എന്ന സിനിമയിലെ ' നീഹാരമണിയുന്ന .....' എന്ന ഗാനം സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടുന്നു.

ശ്വേത മോഹൻ ആലപിച്ച ഗാനത്തിന്റെ രചന ശിവദാസ് തത്തംപ്പിള്ളിയും സംഗീതം ജോർജ് നിർമ്മലും നിർവ്വഹിച്ചിരിക്കുന്നു.

സത്യം വീഡിയോസ് ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. അഖിൽ പ്രഭാകർ , നവാസ് വള്ളിക്കുന്ന്, ഭീമൻ രഘു, ശിവജി ഗുരുവായൂർ , ശ്രീജിത്ത് സത്യരാജ്, സാലൂ കൂറ്റനാട്, ചേലമറ്റം ഖാദർ, മീനാക്ഷി മധു രാഘവ്, സീമാ ജി നായർ , സിമർസിങ്, ആര്യദേവി, കലാമണ്ഡലം തീർത്ഥ എന്നിവർ അഭിനയിക്കുന്നു.

ബാനർ - എസ് ആർ എസ് ക്രിയേഷൻസ്, രചന , സംവിധാനം - റഹീം ഖാദർ, നിർമ്മാണം - എസ് ആർ സിദ്ധിഖ്, സലീം എലവുംകുടി, ഛായാഗ്രഹണം - ടി ഷമീർ മുഹമ്മദ്, എഡിറ്റിംഗ് - മെന്റോസ് ആന്റണി, ഗാനരചന - ശിവദാസ് തത്തംപ്പിള്ളി, സംഗീതം - ജോർജ് നിർമ്മൽ ,

ആലാപനം - വിജയ് യേശുദാസ് , ശ്വേത മോഹൻ , പശ്ചാത്തലസംഗീതം - ജുബൈർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ - ഷറഫ് കരുപ്പടന്ന, കല- മിൽട്ടൺ തോമസ്, ചമയം - ബിബിൻ തൊടുപുഴ , കോസ്‌റ്റ്യും - മെൽവിൻ ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സജീവ് അർജുനൻ ,

സഹസംവിധാനം - വഹീദാ അറയ്ക്കൽ, ഡിസൈൻസ് - സജീഷ് എം ഡിസൈൻസ്, മ്യൂസിക് മാർക്കറ്റിംഗ് - സത്യം വീഡിയോസ് & ഓഡിയോസ് ,

സ്റ്റിൽസ് - അജേഷ് ആവണി , ലെയ്സൺ ഓഫീസർ - മിയ അഷ്റഫ്, ഫിനാൻസ് മാനേജർ - സജീവൻ കൊമ്പനാട്, പി ആർ ഓ -അജയ് തുണ്ടത്തിൽ .

### Related Links & Sources
- [Original Story Source](https://moviemax.in/news/2839/The song "Neeharamaniyunna" is notable on social media)